തിരുനെല്ലി പഞ്ചായത്തിലെ ബ്രിഡ്ജ് കോഴ്‌സ് സെന്ററിലെ കുട്ടികള്‍ക്കായി പാല്‍വെളിച്ചം ജി.എല്‍.പി.എസില്‍ സംഘടിപ്പിച്ച ഒസാദാരി സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
തിരുനെല്ലി പഞ്ചായത്തിലെ 40 ബ്രിഡ്ജ് കോഴ്‌സ് സെന്ററില്‍ നിന്നായി 80 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കുടുംബശ്രീ മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്.
വാര്‍ഡ് മെമ്പര്‍ കെ.വി വസന്തകുമാരി, സി.ഡി.എസ് മെമ്പര്‍മാരായ ജയന പ്രമോദ്, ടി. രോഹിണി, പ്രസന്നകുമാരി, ബിന്ദു, സപെഷ്യല്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി.വി സായി കൃഷ്ണന്‍, സ്‌കൂള്‍ പ്രതിനിധികളായ കെ. സുഭാഷ്, പി. നിധീഷ്, കോര്‍ഡിനേറ്റര്‍ എം. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.