മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ ഓപ്പണ്‍ സ്റ്റേജ് ഒ.ആര്‍.കേളു എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നിര്‍മ്മിച്ച സ്ഥിരം സ്റ്റേജ് ഇനി കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാകും. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയര്‍ സി.എച്ച് റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മൂസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ അമീന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബി.ഡി അരുണ്‍കുമാര്‍, ശാരദാ സജീവന്‍, സിനി ബാബു, ഡി.ടി.പി.സി എക്‌സി. അംഗം പി.വി സഹദേവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല മാര്‍ട്ടിന്‍, വയനാട് ടൂറിസം അസോസിയേഷന്‍ പ്രതിനിധി ബ്രാന്‍ അലി, പഴശ്ശി പാര്‍ക്ക് മാനേജര്‍ ബിജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഒ.ആര്‍.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വകയിരുത്തിയാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചത്. 96.642 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണ്ണമുള്ള ഓപ്പണ്‍ സ്റ്റേജ്, 2 ഗ്രീന്‍ റൂമുകള്‍, 2 ടോയിലറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ക്കിന്റെ മധ്യഭാഗത്തായാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സ്വാഗത നൃത്തം, കളരിപ്പയറ്റ്, ഓടക്കുഴല്‍ ഗീതാലാപനം, നൃത്ത നൃത്യങ്ങള്‍, ലഘു നാടകം, കോമഡി ഷോ, നാടന്‍പാട്ട് മേള എന്നിവ അരങ്ങേറി.