തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭാ യോഗത്തിന്റെ ഉദ്ഘാടനം കെ.ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി രണ്ടാം വാര്‍ഷിക പദ്ധതി (2023-24) രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് പാറശാല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെന്‍ഡാര്‍വിന്‍ അധ്യക്ഷനായിരുന്നു. ഭിന്നശേഷി കുട്ടികള്‍ക്കായി ഫിസിയോതെറാപ്പി യൂണിറ്റ്, ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരംഭിച്ച പുഷ്പകൃഷി, രോഗികളില്ലാ ഗ്രാമം പദ്ധതി, പച്ചക്കറി വികസന പദ്ധതികള്‍, ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി, മാലിന്യ നിര്‍മ്മാര്‍ജനം, ജലാശയങ്ങള്‍ പുനരുദ്ധരിക്കുക തുടങ്ങി വിവിധ മേഖലകളിലെ പദ്ധതി നിര്‍ദ്ദേശങ്ങളും ഗ്രാമസഭ അംഗീകരിച്ചു.
