കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം എന്നീ പദ്ധതികളുടെ ഭാഗമായി അലുമ്‌നി മീറ്റ് ‘മിലന്‍ 2023’ മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, മീനങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല ദിനേശ് ബാബു, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. വാസുപ്രദീപ്, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എസ് വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സെന്ററുകളിലായി പഠിച്ചിറങ്ങി പല സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ വിവിധ സെന്ററുകളില്‍ നിന്നും പഠിച്ചിറങ്ങിയവര്‍, പഠിതാക്കള്‍, വിവിധ പരിശീലന സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സി.ഡി.എസ്സിലെ ആര്‍.പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.