കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായ്പയെടുക്കുന്ന സംരംഭകര്‍ക്കായി ഏകദിന സംരഭകത്വ പരിശീലനം സംഘടിപ്പിച്ചു. മാനന്തവാടി ഡബ്‌ള്യു.എസ്.എസ്.എസ് ഹാളില്‍ നടന്ന പരിശീലനം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. കേര്‍പ്പറേഷന്‍ ഡയറക്ടര്‍ വി.പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സംരഭകത്വം ഫലപ്രാപ്തിയിലെത്താന്‍ നിയമപരമായ കാര്യങ്ങളിലും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിലും മാര്‍ക്കറ്റിംഗ് ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് വിഷയത്തിലും പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ എന്നിവര്‍ വായ്പാ വിതരണം നടത്തി. കുടുംബശ്രി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, ഡബ്‌ള്യു.എസ്.എസ്.എസ് പ്രോഗ്രാം മാനേജര്‍ പി.എ ജോസ് തുടങ്ങിയവര്‍ ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി. കല്യാണി, ജോയ്‌സി ഷാജു, ബ്ലോക്ക് മെമ്പര്‍ പി. ചന്ദ്രന്‍, കെ.എസ്.ബി.സി.ഡി.സി ഉപജില്ലാ മാനേജര്‍ കെ. രവീന്ദ്രന്‍, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു വര്‍ഗീസ്, പ്രോജക്ട് അസിസ്റ്റന്റ് ദീപക് കൃഷ്ണന്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അര്‍ച്ചന തുടങ്ങിയവര്‍ സംസാരിച്ചു.
