പീരുമേട് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി. പി. എമ്മിലെ ആർ. ദിനേശൻ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് എസ്. സാബു സി. പി. എം. ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ടതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് മൂലമാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ നേതൃത്വം നൽകി. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.കെ. തിലകൻ മുഖ്യവരണാധികാരിയായിരുന്നു.

പതിനേഴ് അംഗ ഭരണ സമതിയിൽ പതിനാറ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം ആർ.ദിനേശൻ സത്യപ്രതിഞ്‌ജ ചൊല്ലി പ്രസിഡന്റ് സ്ഥാനം ഏറെറടുത്തു.