മൃഗചികിത്സാ സംവിധാനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴിൽ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിലാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നത്. പദ്ധതി പ്രകാരം അനുവദിച്ച വാഹനങ്ങളുടെ സംസ്ഥാനതല ഫ്ളാഗ് ഓഫ് ഇന്ന് (ജനുവരി 5) തിരുവനന്തപുരത്ത് വെച്ച് നടക്കും. തിരൂർ, നിലമ്പൂർ ബ്ലോക്കുകളിലേക്കായി 2 വാഹനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. വാഹനങ്ങളുടെ ജില്ലാതല കൈമാറ്റ ചടങ്ങ് ജനുവരി 7 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാപഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയിൽ നിന്നും തിരൂർ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ വാഹനം ഏറ്റുവാങ്ങും. ക്ഷീരകർഷകർക്ക് 1962 എന്ന ടോൾ ഫ്രീ നമ്പറിൽ ഈ സേവനത്തിന് വേണ്ടി ബന്ധപ്പെടാം.