ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവൺമെന്റ് കോളജും സംയുക്തമായി ജനുവരി 21ന് ‘ദിശ 2023’ തൊഴിൽ മേള നടത്തുന്നു. സ്വകാര്യമേഖലയിൽ തൊഴിലന്വേഷിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്യാത്തവർക്ക് ജനുവരി 18നു മുമ്പ് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് ‘എംപ്ലോയബിലിറ്റി സെന്റർ കോട്ടയം’ എന്ന ഫേസ്ബുക്ക്പേജ് സന്ദർശിക്കുക. ഫോൺ: 04812563451, 2565452.
