സാമൂഹ്യ നീതി വകുപ്പിന്റെയും കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ക്ഷേമ സ്ഥാപന- ഓർഫനേജ് മാനേജർ മാർക്കുള്ള ഏകദിന ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഓർഫനേജ് കൺടോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളുടെയും ഓർഫനേജുകളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പടുത്തുക എന്ന ലഷ്യത്തോടെയാണ് ഈ സ്ഥാപനങ്ങളുടെ മാനേജർമാരെ പങ്കെടുപ്പിച്ച് ഓറിയന്റേഷൻ ക്ലാസ് നടത്തിയത്.

ഹോട്ടൽ മെഡോറയിൽ നടന്ന ചടങ്ങ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും എം.എൽ.എ യുമായ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം നസീമ ജമാലുദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാഗതവും ഓർഫനേജ് കൗൺസിലർ കെ.സി ഷീബ നന്ദിയും പറഞ്ഞു.

ഓർഫനേജ് ആന്റ് അദർ ചാരിറ്റബിൾ ഹോംസ് (സൂപ്പർ വിഷൻ ആന്റ് കൺട്രോൾ) നിയമവും ചട്ടങ്ങളും എന്ന വിഷയത്തിൽ കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി അഡ്വ. സിനുകുമാർ, സ്ഥാപന മാനേജ്മെന്റ് എന്ന വിഷയത്തിൽ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഫാദർ റോയ് മാത്യു വടക്കേൽ, ഗ്രാന്റ് ഇൻ എയിഡ് പരിശോധന എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസ് ഹെഡ് അകൗണ്ടന്റ് ആദർശ് എന്നിവർ ക്ലാസ്സെടുത്തു.