തിരുവനന്തപുരം ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കളക്ടര്‍ ജെറോമിക ജോര്‍ജ് അന്തിമ വോട്ടര്‍പട്ടിക കൈമാറി. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സിപിഐഎം, സിപിഐ പാര്‍ട്ടി പ്രതിനിധികള്‍ പട്ടിക ഏറ്റുവാങ്ങി. ബാക്കിയുള്ളവ താലൂക്ക് ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യും.