അറുപത്തിയൊന്നാം കേരള സ്കൂൾ കലോത്സവവത്തിന്റെ ഭാഗമായി വേദികൾക്കരികിലെ വിദ്യാലയങ്ങളിൽ ഫലവൃക്ഷങ്ങൾ തണൽ വിരിക്കും. വിക്രം മൈതാനിയിലെ പ്രധാന വേദിക്കരികിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് തൈകൾ ഏറ്റുവാങ്ങി.

കലോത്സവ വേദികളൊരുങ്ങിയ വിദ്യാലയങ്ങളിലാണ് വനം വകുപ്പിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈകൾ നടുക. 61 തൈകളാണ് വനം വകുപ്പ് ഇതിനായി നൽകുന്നത്. പേര, ഞാവൽ, സീതപ്പഴം, ചാമ്പ തുടങ്ങിയ തൈകളാണ് നടുന്നത്. 61 കലോത്സവങ്ങൾ പൂർത്തിയാവുന്നതിന്റെ ഓർമ്മയ്ക്കാണ് തൈകൾ നടുന്നത്.

കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ അസി. കൺസർവറ്റർ ഓഫ് ഫോറസ്റ്റ് സത്യപ്രഭ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ നജ്മൽ അമീൻ, പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ പി. എം സുബൈർ തുടങ്ങിയവർ പങ്കെടുത്തു.