സംസ്കൃതോത്സവം മികവുറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന സംസ്കൃതോത്സവത്തിലെ സംസ്കൃത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലോത്സവത്തിന്റെ സംഘാടനം മികവുറ്റതാണ്. എല്ലാവരും ഒത്തുചേർന്നാണ് പരിപാടികൾ വിജയിപ്പിക്കുന്നത്.

സംസ്കൃതോത്സവം ചെയർപേഴ്സൺ സി.രേഖ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് പണ്ഡിതസമാദരണം ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഉണ്ണിരാമൻ മാസ്റ്റർ, എം.കെ.സുരേഷ്ബാബു, എൻ. നാരായണൻ മാസ്റ്റർ, ഡോ.ടി.ഡി സുനീതിദേവി എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പി.കെ.ധനേഷ് (ഡി.ഇ.ഓ) സംസ്കൃത അധ്യാപക ഫെഡറേഷൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി സനൽ ചന്ദ്രൻ, കെ.ഡി.എസ്.ടി.ഫ് സംസ്ഥാന പ്രസിഡന്റ് നീലമല ശങ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്കൃതം സ്പെഷ്യൽ ഓഫീസർ സുനിൽകുമാർ കെ.പി സ്വാഗതവും കൺവീനർ സി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

ഡോ.ഫ്രാന്‍സിസ് അറക്കൽ മോഡറേറ്ററായി നടന്ന സെമിനാറിൽ
കാലാ-സാഹിത്യരംഗത്ത് സംസ്കൃതത്തിന്റെ സംഭാവന എന്ന വിഷയത്തിൽ ഡോ.ജ്യോത്സ്ന.ജി പ്രബന്ധം അവതരിപ്പിച്ചു. സി.പി.സുരേഷ് ബാബു സ്വാഗതവും ബിജുകാവിൽ നന്ദിയും പറഞ്ഞു.