വിമുക്തിയും പാലക്കാട് കുടുംബശ്രീയും സംയുക്തമായി മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തു. ജില്ലയില്‍ ആറ് താലൂക്കുകളിലായി മുപ്പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ കുടുംബം ലഹരിമുക്ത കുടുംബമായിരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ജില്ലയിലെ എല്ലാ ഗവ-പൊതുമേഖല-സഹകരണ-സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്‌കൂളിലും ജീവനക്കാരുടെ യോഗത്തില്‍ മയക്കുമരുന്നും മറ്റ് ലഹരിമരുന്നിനുമെതിരായി ജാഗ്രത സദസ് നടത്തും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഹരിക്കെതിരെ വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടെന്നും ജില്ലാ വിമുക്തി മാനേജര്‍ അറിയിച്ചു.
