താനൂർ ദേവദാർ സ്‌കൂളിൽ സെവൻസ് സിന്തറ്റിക് ടർഫും വിവിധോദ്ദേശ്യ ഇൻഡോർ കോർട്ടും നിർമിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കർഷിച്ച വിധത്തിലായിരിക്കും സിന്തറ്റിക് ഫുട്ബോൾ ടർഫിന്റെ നിർമാണം പൂർത്തീകരിക്കുക.
ചുറ്റുമതിലിന് 6 മീറ്റർ ഉയരമുണ്ടാവും. ഇതോടനുബന്ധിച്ച് നിർമ്മിക്കുന്ന ഇൻഡാർ കോർട്ടിന് 32.70 മീറ്റർ നീളവും 19.80 മീറ്റർ വീതിയും 7 മീറ്റർ ഉയരവുമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ എടുത്തു മാറ്റാവുന്ന വിധത്തിൽ ബാസ്‌ക്കറ്റ്ബോൾ പോസ്റ്റും വോളിബോൾ പോസ്റ്റും സ്ഥാപിക്കും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പ്രവർത്തന ചുമതല. ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.