കൊച്ചി: കോതമംഗലം താലൂക്കില്‍ പ്രളയക്കെടുതിയില്‍പ്പെട്ട ആളുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവശ്യ ഭക്ഷ്യ ധാന്യങ്ങളുടെ കിറ്റ് വിതരണം  ആരംഭിച്ചു. വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കിറ്റിന്റെ വിതരണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വഹിച്ചു.
അഞ്ച് കിലോ അരിയടക്കമുള്ള ഭക്ഷ്യധാന്യങ്ങളാണ് കിറ്റിലുള്ളത്. താലൂക്കില്‍ 3200പേര്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നുണ്ട്. പ്രളയക്കെടുതിയില്‍ പെട്ട ആളുകളുടെ വിവരശേഖരണവും പൂര്‍ത്തിയായി. പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അടിയന്തിര ധനസഹായമായ 10,000 രൂപ 1500 ലധികം പേര്‍ക്ക് വിതരണം ചെയ്തതായും അടുത്ത ദിവസം ധനസഹായ വിതരണം പൂര്‍ത്തിയാകുമെന്നും എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു, വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, ഭാനുമതി രാജു, പി.ആര്‍. ഉണ്ണികൃഷ്ണന്‍, ഹരി എന്‍ വൃന്ദാവന്‍, തഹസില്‍ദാര്‍മാരായ എം.ഡി. ലാലൂ, പരീത് (എല്‍.എ), വില്ലേജ് ഓഫീസര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കിറ്റുകളുടെ വിതരണോദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.