കൊച്ചി: ചാലക്കുടിപ്പുഴയുടെ തീരത്തായിട്ടും വെള്ളപ്പൊക്കത്തില്‍ പോറലു പോലുമേല്‍ക്കാതെ പാറക്കടവ് വില്ലേജ്. ജീവനക്കാരുടെ കൃത്യമായ ഇടപെടലും ജാഗ്രതയോടെയുള്ള സമീപനവും മൂലം രേഖകളൊന്നും നശിക്കാതെ സുരക്ഷിതമാക്കി. വെള്ളമിറങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ വില്ലേജ് പഴയ രീതിയില്‍ പ്രവര്‍ത്തനവും തുടങ്ങി.
മൂഴിക്കുളം ജംഗ്ഷനില്‍ പുഴയോരത്താണ് പാറക്കടവ് വില്ലേജ്. വെള്ളം കയറിയ ഉടന്‍ തന്നെ വില്ലേജ് സെക്രട്ടറി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം മാറ്റി. പഞ്ചായത്തിന്റെ മുകള്‍ നിലയിലെ മുറിയിലേക്കാണ് എല്ലാം മാറ്റിയത്. വെള്ളം ഉയര്‍ന്ന ദിവസങ്ങളിലും ജീവനക്കാര്‍ ജോലിക്ക് ഹാജരായി.
വെള്ളം കുറഞ്ഞ ശേഷം പെട്ടെന്നു ശുചീകരണം നടത്തി പഴയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുകയും ചെയ്തു. ഫര്‍ണീച്ചറുകള്‍ ചെളിപിടിക്കുക മാത്രമാണ് ചെയ്തത്.വെള്ളം കയറിയ സ്വിച്ച് ബോര്‍ഡുകളെല്ലാം ശരിയാക്കി. ഇപ്പോള്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് വില്ലേജ് ഓഫീസിലെ ജീവനക്കാര്‍.
ക്യാപ്ഷന്‍: ചാലക്കുടിപ്പുഴയുടെ തീരത്തുള്ള പാറക്കടവ് വില്ലേജ് ഓഫീസ്‌