പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള സർക്കാർ സ്വയം ഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തിരികെയെത്തിയ പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന ശിൽപ്പശാല ജനുവരി 11ന് രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മുതൽ മുടക്ക്, സാങ്കേതിക മാർഗ്ഗ നിർദ്ദേശങ്ങൾ, വിപണന സംവിധാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ശിൽപ്പശാല വിശദമായി പ്രതിപാദിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്നതിന് 0471 – 2329738, 8078249505.