മാനന്തവാടി നഗരസഭയുടെയും കുറുക്കന്മൂല പി.എച്ച്.സി യുടെയും ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ പരിധിയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് ഹോട്ടലില്‍ നടന്ന പരിപാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സൗമ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ മുഖ്യ പ്രഭാഷണം നടത്തി.
സിക്കിള്‍ സെല്‍ രോഗികള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്‍ നിര്‍വഹിച്ചു. സിക്കിള്‍ സെല്‍ രോഗികളുടെ ഭക്ഷണക്രമത്തെക്കുറിച്ച് ബത്തേരി എന്‍.ആര്‍.സി യിലെ ഡയറ്റീഷ്യന്‍ ഷാക്കിറ സുമയ്യ ക്ലാസ്സെടുത്തു. രോഗികളുടെയും ബന്ധുക്കളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ കലാ പരിപാടികളും നടന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ആലീസ് സിസില്‍, ലൈല മണി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സിക്കിള്‍ സെല്‍ കോര്‍ഡിനേറ്റര്‍ എസ്. വിജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജേഷ്, പി.എച്ച്.എന്‍ കൊച്ചുറാണി തുടങ്ങിയവര്‍ സംസാരിച്ചു.