പഞ്ചായത്ത് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നോര്‍ത്ത് പറവൂര്‍ നഗരസഭ സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിച്ച ടൂര്‍ണമെന്റ് പറവൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജെ ഷൈന്‍ ടീച്ചര്‍ നിര്‍വഹിച്ചു.

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ജനപ്രതിനിധികളും ജീവനക്കാരും ഉള്‍പ്പെടുന്ന ഏഴ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. വാശിയേറിയ മത്സരത്തില്‍ പി.എ.യു 3 (പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ്) നെടുമ്പാശ്ശേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പി.എ.യു 1 കാക്കനാടിന് ലഭിച്ചു. പി.എ.യു 3 നെടുമ്പാശ്ശേരിയുടെ ശ്രീജിത്ത് ഓള്‍റൗണ്ട് മികവില്‍ ടൂര്‍ണമെന്റിലെ താരത്തിനും മികച്ച ബൗളര്‍ക്കുമുള്ള ട്രോഫികള്‍ കരസ്ഥമാക്കി. പി.എ.യു 4 അശമന്നൂരിലെ അഖില്‍ ജോയ് മികച്ച ബാറ്റസ്മാനുളള ട്രോഫിയും പിഎയു 3 നെടുമ്പാശ്ശേരിയിലെ നിധിന്‍ മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള ട്രോഫിയും നേടി. ഷാനവാസ്, ശരത്, അനൂപ് എന്നിവര്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. പറവൂര്‍ ക്രിക്കറ്റ് ലീഗ് ക്ലബിലെ അംപയര്‍മാരായ ബിനീഷ്, വിനുരാജ്, പ്രമോദ്, മിഥുന്‍ എന്നിവരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.

സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് ഡയന്യൂസ് തോമസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാരോണ്‍ പനക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ദീപു, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനുരാജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, സീനിയര്‍ സൂപ്രണ്ട് സഞ്ജയ് പ്രഭു, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാരായ ഡാര്‍ലി മോന്‍ ആന്റണി, ടി.കെ സന്തോഷ്, സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി പി.പി രാജേഷ്, ജൂനിയര്‍ സൂപ്രണ്ട് എസ്.ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ ജോയ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.