2022-23 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് ഒഴികെയുള്ള മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഹോം പേജിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ ജനുവരി 9 നകം ഫീസ് ഒടുക്കേണ്ടതാണ്. ഫീസ് ഒടുക്കാത്തപക്ഷം അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതാണ്. ഫീസ് ഒടുക്കിയവർ ഹോം പേജിൽ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ജനുവരി 10 നകം പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560363,64.
