കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ സ്റ്റാളുകൾ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. 122 പ്രസാധകരുടെ 127 സ്റ്റാളുകളാണ് പുസ്‌കതകോത്സവത്തിലുള്ളത്. ഉദ്ഘാടന ശേഷം സ്പീക്കർ പുസ്തകോത്സവത്തിലെ സ്റ്റാളുകൾ സന്ദർശിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എ.മാരായ സേവ്യർ ചിറ്റിലപ്പള്ളി, പി.കെ ബഷീർ, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ സന്നിഹിതരായിരുന്നു. പുസ്തകോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നിയമസഭാ അങ്കണത്തിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണിവരെ പ്രവേശനമുണ്ട്.

മലയാളം പുസ്തകങ്ങൾ വ്യക്തികൾക്ക് 20 ശതമാനവും സ്ഥാപനങ്ങൾക്ക് 33 ശതമാനവും ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കും. ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് വ്യക്തികൾക്ക് 10 ശതമാനവും സ്ഥാപനങ്ങൾക്ക് 20 ശതമാനവും  ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നിയമസഭ, നിയമസഭ മ്യൂസിയം, നേപ്പിയർ മ്യൂസിയം മൃഗശാല, ആർട്ട് ഗ്യാലറി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവ സൗജന്യമായി സന്ദർശിക്കുന്നതിന് പാക്കേജും ഒരുക്കിയിട്ടുണ്ട്.