കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പൊന്നിട്ടുശ്ശേരി ഫാര്‍മേഴ്‌സ് ക്ലബ്ബിലെ ഫാം ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്‌സ് ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.
എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ കെ. കമലമ്മ, പഞ്ചായത്ത് അംഗങ്ങളായ ടി. പി. കനകൻ, മിനി പവിത്രൻ, വിപ്ലവഗായിക പി.കെ. മേദിനി
പൊന്നിട്ടുശ്ശേരി ഫാര്‍മേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് രവി പാലത്തുങ്കല്‍, സെക്രട്ടറി സുമോദ്, പഞ്ചായത്ത് സെക്രട്ടറി പി. ഗീതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.