കേരള വികസനവുമായി ബന്ധപ്പെട്ട് അക്കാദമിക-നയരൂപീകരണ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനായി സെന്റർ ഫോർ സോഷ്യോ- ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) ആരംഭിക്കുന്ന ‘ഡയലോഗ്‌സ്         ഓൺ കേരള ഡെവലപ്‌മെന്റ്’  കോൺഫറൻസ് സീരീസ് 12 ന് തിരുവനന്തപുരത്ത് സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കേരളം അഭിമുഖീകരിക്കുന്ന ഒരു വികസന പ്രശ്‌നത്തെ മുൻനിർത്തി മൂന്നു വർഷത്തിലൊരിക്കൽ ചർച്ചകൾ സംഘടിപ്പിക്കുക എന്നതാണ് ദേശീയ കോൺഫറൻസ് പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്.

ജനുവരി 12,13 തീയതികളിൽ തിരുവനന്തപുരം തൈക്കാട് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയറിൽ നടക്കുന്ന പ്രഥമ കോൺഫറൻസിൽ ‘മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾ: ആരോഗ്യം, ജനസംഖ്യാമാറ്റം’ എന്ന വിഷയമാണ് ചർച്ച ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: https://csesindia.org/dialogues on kerala-development-1/. ഫോൺ: 9037250233 റംഷാദ് എം. (റിസർച്ച് ഓഫീസർ).