നല്ലളം വെസ്റ്റ് ബസാർ കിളച്ചിയിൽ റോഡ് ടുറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഡിവിഷൻ കൗൺസിലർ റഫിന അൻവർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൺവിനർ കെ പി ശശി, മുൻ കൗൺസിലർ കെ.എം റഫിഖ്,കെ സുബ്രമണ്യൻ തുടങ്ങിയവർ ആശംസ അറിയിച്ചു. കെ.ജയപ്രകാശൻ സ്വാഗതം പറഞ്ഞു.