ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ എക്കോട്ട് കുളങ്ങര കല്ലാടിന്റവിട റോഡ് പൂർത്തീകരണം പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി.കെ നാസർ അധ്യക്ഷത വഹിച്ചു .

രണ്ട് ഘട്ടങ്ങളിലായി 15 ലക്ഷം രൂപ ചെലവിട്ട് ഈ റോഡിന്റെ പണി ഭാഗികമായി പൂർത്തിയാക്കിയിരുന്നു. ഇതിന്റെ പൂർത്തീകരണത്തിന് എട്ടു ലക്ഷം രൂപയാണ് ഇപ്ലോൾ ചെലവഴിക്കുന്നത്. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , അബു ഹാജി കാപ്പാറോട്ട് , കിഴക്കയിൽ അബ്ദുല്ല ,കണാരൻ ഒതയോത്ത് , ടി വി മുഹമ്മദ് ,പി കെ സമീർ , പി കെ റഫീഖ് ,ബഷീർ തയ്യുള്ളതിൽ ,കെ എം സി അമ്മദ് ഹാജി എന്നിവർ സംസാരിച്ചു