ഏലൂർ നഗരസഭയുടെ വികസന സെമിനാർ വ്യാഴാഴ്ച്ച (ജനുവരി 12 )രാവിലെ 11.30 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പാതാളം നഗരസഭാ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യും. ഏലൂർ നഗരസഭയിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വർഷമായ 2023-24 വാർഷിക പദ്ധതിയിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് വികസന സെമിനാർ സംഘടിപ്പിക്കുന്നത്. നഗരസഭാ ചെയർമാൻ എ.ഡി സുജിൽ യോഗത്തിന് അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ലീലാ ബാബു പദ്ധതി വിശദീകരണം നടത്തും. യോഗത്തിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുക്കും.