ജനുവരി 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര ഏകദിന മത്സരത്തിനായി ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം പ്രകാരം ഇന്‍സിഡന്റ് കമാന്‍ഡര്‍മാറെ നിയമിച്ചു. തിരുവനന്തപുരം തഹസീല്‍ദാര്‍ എം.എസ് ഷാജു, ചിറയിന്‍കീഴ് തഹസീല്‍ദാര്‍ വേണു.എസ് എന്നിവരെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയമിച്ചുകൊണ്ട് ഡെപ്യൂട്ടി കളക്ടര്‍ ജനറലും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ അനില്‍ ജോസ്.ജെ ഉത്തരവിറക്കി. മത്സരം കാണാന്‍ അയ്യായിരത്തോളം പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം അവ നേരിടുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ ചുമതല.