ദേശീയ ആരോഗ്യ മിഷന്റെ കീഴിൽ പൈങ്കുളം ആയുർവേദ ഡിസ്‌പെൻസറിയുടെയും പാഞ്ഞാൾ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ തുടങ്ങിയ സൗജന്യ യോഗ പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കൃഷ്ണൻകുട്ടി നിർവഹിച്ചു.
പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ കിള്ളിമംഗലം വായനശാലയിലും പൈങ്കുളം ആയുർവേദ ഡിസ്പെൻസറി, പൈങ്കുളം തൊഴിൽ പരിശീലന കേന്ദ്രം എന്നിവയിലും ക്ലാസുകൾ വ്യാപിപ്പിച്ചു 6 ദിവസവും ലഭിക്കുന്ന രീതിയിലാക്കും. പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 മണിക്കാണ് ക്ലാസ്സ്. യോഗ ട്രെയിനർ കാവ്യ കൃഷ്ണൻ ക്ലാസുകൾ നയിക്കും. ഗ്രാമപഞ്ചായത്തും ആയുർവേദ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക.
വായനശാല സെക്രട്ടറി എൻ എസ് ജെയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗ ടീച്ചർ കാവ്യ കൃഷ്ണൻ, വായനശാല സെക്രട്ടറി വിജയ് ആനന്ദ്, അമ്മിണി കെ തുടങ്ങിയവർ സന്നിഹിതരായി.