ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ക്കെതിരെയുള്ള ദേശീയ ഹെല്‍പ്പ്ലൈനിന്റെ ഭാഗമായി ലീഗല്‍ കൗണ്‍സിലര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 21 നും 40 നും ഇടയില്‍ പ്രായമുള്ള നിയമ ബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 28 നകം
അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 04936 203824.

സീനിയര്‍ റസിഡന്റ് നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎന്‍ബിയും ടിസിഎംസി രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ ഡിപ്ലോമക്കാരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ജനുവരി 27 ന് രാവിലെ 11 ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 299424.

സ്റ്റാഫ് നഴ്‌സ് നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സ് (ഫീല്‍ഡ് വര്‍ക്ക്) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.എസ്.സി/ജി.എന്‍.എം, കെ.എന്‍.സി രജിസ്‌ട്രേഷനുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 17 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 270604, 7736919799.

താല്‍ക്കാലിക നിയമനം

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലേക്ക് ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നഴ്‌സിംഗ് ഓഫീസര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 16 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240390.

കോര്‍ഡിനേറ്റര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ കണ്ണോത്ത്മലയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടിയില്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള മാനന്തവാടി ബ്ലോക്ക് പരിധിയിലെ പട്ടികജാതി വിഭാഗ ത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രായം 21- 45 നും ഇടയില്‍. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്ത കരായി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത , പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, മാനന്തവാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജനുവരി 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:04936 203824.