പടിഞ്ഞാറത്തറ പഞ്ചായത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 615 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 310 ആധാര്‍ കാര്‍ഡുകള്‍, 123 റേഷന്‍ കാര്‍ഡുകള്‍, 178 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 95 ബാങ്ക്അക്കൗണ്ട്, 217 ഡിജിലോക്കര്‍, മറ്റു സേവനങ്ങള്‍ എന്നിവ അടക്കം 1273 സേവനങ്ങള്‍ ഒന്നാം ദിവസം നല്‍കി. പുതുശ്ശേരിക്കടവ് പതിനാറാംമൈല്‍ ക്രിസ്തുരാജ പാരിഷ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി പ്രൊജക്ട് അവതരിപ്പിച്ചു.
പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസീല ളംറത്ത്, മെമ്പര്‍മാരായ റഷീന ഐക്കാരന്‍, റഷീദ് വാഴയില്‍, രജിത ഷാജി, മുഹമ്മദ് ബഷീര്‍ ഈന്തന്‍, ബുഷ്റ വൈശ്യന്‍, നിഷാ മോള്‍, സതി വിജയന്‍, ബിന്ദു ബാബു, കെ.കെ അനീഷ്, സാജിത നൗഷാദ്, യു.എസ് സജി, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ഇ. ആര്‍ സന്തോഷ് കുമാര്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.കെ ഗണേഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ജനുവരി 14 ന് സമാപിക്കും. ജില്ലാ ഭരണകൂടം, പടിഞ്ഞാറത്തറ പഞ്ചായത്ത്, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടക്കുന്നത്.