സാംസ്‌കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തി വരുന്ന കേരളനടനം സർട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കാസർഗോഡ് സ്വദേശിയായ സിതാര എസ് റാം ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. രണ്ടാം റാങ്ക് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ഡിപുന ഡി പിയും മൂന്നാം റാങ്ക് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സൂര്യബാല എൽ.വി യ്ക്കുമാണ്.