വിവിധ വിഭാഗങ്ങള്‍ക്കായി 200 കിടക്കകൾ, 50 ഐ.സി.യു. കിടക്കകൾ
ആലപ്പുഴ മെഡിക്കല് കോളേജില് നിർമാണം പൂര്ത്തിയാകുന്ന മള്ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് 21 -ന് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ചടങ്ങിൽ നാടിന് സമർപ്പിക്കും.
അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്മ്മിച്ച പുതിയ ബ്ലോക്കില് ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള സ്‌പെഷ്യാലിറ്റി വിഭാഗങ്ങള് കൂടാതെ എന്ഡോക്രൈനോളജി, പ്ലാസ്റ്റിക് സര്ജറി എന്നീ വിഭാഗങ്ങള് കൂടി പുതിയ ബ്ലോക്കില് പ്രവര്ത്തനം ആരംഭിക്കും. കേന്ദ്ര സര്ക്കാരില് നിന്നും അനുവദിച്ച 120 കോടി രൂപയും സംസ്ഥാന സര്ക്കാരില് നിന്നും അനുവദിച്ച 57 കോടി രൂപയും ചിലവഴിച്ചാണ് കെട്ടിടം നിര്മ്മിച്ചത്.
കാര്ഡിയോളജി, കാര്ഡിയോ തൊറാസിക് സര്ജറി, ന്യൂറോസര്ജറി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്ജറി, ഗ്യാസ്‌ട്രോ എന്ട്രോളജി എന്നിവയാണ് പുതിയ ബ്ലോക്കില് സജ്ജീകരിച്ചിട്ടുള്ള മറ്റു വിഭാഗങ്ങള്. വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്ക്കായി 200 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. 12 മെഡിക്കല് ഐ.സി.യു, എട്ട് സര്ജിക്കല് ഐ.സി.യു, എന്നിവയുൾപ്പെടെ 50 ഐ.സി. യു. കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
നൂതന ഉപകരണങ്ങള് അടക്കം സജ്ജീകരിച്ച പോസ്റ്റ് കാത്, സ്‌റ്റെപ് ഡൗണ് ഐ.സി.യുകൾ ആറ് എണ്ണം വീതം പുതിയ ബ്ലോക്കിലുണ്ട്.
വിവിധ വിഭാഗങ്ങളായി 15 പി.ജി. സീറ്റുകള്ക്ക് ഉടന് അനുമതി ലഭിക്കും. നിര്മ്മാണ പ്രവര്ത്തനങ്ങള് അവസാന ഘട്ടത്തിലാണ്. ബയോമെഡിക്കല് ഉപകരണങ്ങള് സജ്ജീകരികുന്നതിന്റെ പ്രവര്ത്തനങ്ങള് ദ്രുതഗതിയില് പുരോഗമിക്കുകയാണ്. നിര്മ്മാണ പ്രവര്ത്തനങ്ങള് വിലയിരുത്താനായി അമ്പലപ്പുഴ എം.എല്.എ എച്ച്. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവര് ചൊവ്വാഴ്ച രാവിലെ മെഡിക്കല് കോളേജ് സൂപ്പര് സ്‌പെഷ്യാലിറ്റി ബ്ലോക്ക് സന്ദര്ശിക്കും.