എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന-അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽപെട്ടവർക്കായുള്ള രണ്ട് താത്ക്കാലിക ഒഴിവുണ്ട്. സംവരണവിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. സി.എ./ ഐ.സി.എം.ഐ. ഇന്റർ എന്നിവയാണ് യോഗ്യത. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ അഞ്ചു വർഷത്തെ പ്രവത്തിപരിചയം വേണം. പ്രായം: 18നും 45നും മദ്ധ്യേ. താത്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 21നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി. നൽകണം.