തേങ്കുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയും കലാസാഹിത്യ മേഖലയില്‍ പ്രതിഭ തെളിയിച്ച പ്ലസ് ടു വിദ്യാര്‍ഥിയുമായ ജെ.ജി ഭഗത് എഴുതിയ കവിതകളുടെ പുസ്തകസമാഹാരം ‘ചുവന്ന ചെമ്പരത്തി’ തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. കേരള നിയമസഭ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യാതിഥിയായി. റിട്ട. പ്രൊഫസര്‍ ഡോ. ബി. രവികുമാര്‍ പുസ്തകം പരിചയപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ കവിതാലാപനം, യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് സെറ്റ്, കരാട്ടെ തുടങ്ങിയവ അരങ്ങേറി.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍, തേങ്കുറിശ്ശി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍. വിജയകുമാര്‍, എഴുത്തുകാരന്‍ കുന്നില്‍ വിജയന്‍, അധ്യാപകന്‍ ജ്യോതിഷ് ബാബു, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി. ഗോപാലന്‍, ശബരി വി.എല്‍.എന്‍.എം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം. ശാന്തകുമാരന്‍, ജനകീയ ഗ്രന്ഥശാല സെക്രട്ടറി സി. മുഹമ്മദ് മുസ്തഫ, സ്‌കൂള്‍ അധ്യാപകന്‍ ശ്രീരാജ്, പുസ്തക രചയിതാവ് ജെ.ജി ഭഗത് എന്നിവര്‍ പങ്കെടുത്തു.