പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയുടെ കരടുരൂപരേഖ ഗ്രാമസഭയിൽ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ബിന്ദു, സി.കെ ശശി, ഉണ്ണി വേങ്ങേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വിനോദൻ, പി.ടി അഷറഫ്, ആസൂത്രണ സമിതി അംഗം സുജാതാ മനക്കൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വികസന കാര്യസമിതി ചെയർമാൻ കെ.സജീവൻ നന്ദി പറഞ്ഞു.