ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുധാന്യകൃഷി വിത്ത് വിതരണം നടത്തി. പതിനാലാം വാർഡിലെ ചെകിടൻ മല കോളനി നിവാസികളായ പട്ടിക വർഗ വിഭാഗത്തിലെ ഗുണഭോക്താക്കളായ 23 കർഷകർക്കാണ് വിത്ത് വിതരണം നടത്തിയത്. ചോളം, ചാമ എന്നിവയുടെ വിത്തുകളാണ് നൽകിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഉമ മഠത്തിൽ അധ്യക്ഷയായി. കൃഷി ഓഫീസർ വിധു സ്വാഗതവും ഊരുമൂപ്പൻ ചന്ദ്രൻ നന്ദിയും പറഞ്ഞു.