സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂണിൽ നടത്തിയ കൗൺസലിംഗ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കണ്ണൂർ വിനായക ഫൗണ്ടേഷനിലെ ഗീത.കെ ഒന്നാം റാങ്ക് നേടി. കാസർഗോഡ് സീഡ് ഇന്റർനാഷണലിലെ നസ്രീൻ മാടൻപാറ രണ്ടാം റാങ്കും കോട്ടയം ട്രാഡയിലെ ഹരിത കെ.പിയും കണ്ണൂർ വിനായക ഫൗണ്ടേഷനിലെ ഗായത്രി രാഘവനും മൂന്നാം റാങ്ക് പങ്കിട്ടു.