ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കീർ ഹുസൈൻ നിർവഹിച്ചു. നഗരസഭാ വാർഡ് കൗൺസിലർ സുരേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ: എൻ.എൻ പമീലി, ജില്ലാ എജുക്കേഷൻ മീഡിയ ഒഫീസർ പി. രാജു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റർ രാകേഷ് കുമാർ, ആർ.ഡി.ഡി കോ ഓർഡിനേറ്റർ പി. കൃഷ്ണ ദാസ്, മലപ്പുറം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സി അലിഗർ ബാബു, മലപ്പുറം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ വി.പി ഷാജു , ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഒഫീസർമാരായ വി. ബിജുമോൻ, പി.എം ഫസൽ, പൂക്കോട്ടൂർ ഹെൽത്ത് സൂപ്പർവൈസർ വി.എം മനോജ്, ആരോഗ്യ കേരളം ബി.സി.സി കൺസൾട്ടന്റ് ഇ.ആർ ദിവ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റഫീക്ക്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് സന്ധ്യ, പി.ആർ. സലൂപ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന പരിപാടിയിൽ മലപ്പുറം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യുകയും വിദ്യാർഥികൾ ഗുളിക കഴിക്കുകയും ചെയ്തു.