സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വളന്റിയർ പരിശീലന ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും പി.ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ജില്ലാ ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷോർട്ട് വീഡിയോ മത്സരത്തിൽ വിജയികളായ എം.കെ. ഷാമിൽ അബ്ദുള്ള, കെ.പി. അസീം മുഹമ്മദിന് വേണ്ടി സുഹൃത്ത് ഇഷാം, എസ്. രജിത്ത്, എന്നിവരും ലോകകപ്പ് ഫുട്‌ബോൾ പ്രവചന മത്സരത്തിലെ വിജയികളായ സി.ബി. കൃഷ്ണകുമാർ, വി. സർഫാൻ, മുഹമ്മദ് ശാസിൻ, പ്രകാശ് ചെറുതൊടി തുടങ്ങിയവരും പി. ഉബൈദുള്ള എം.എൽ.എയിൽ നിന്നും ക്യാഷ് അവാർഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ ഏറ്റുവാങ്ങി.
ജില്ലയിൽ ലഹരി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി, മഞ്ചേരി യൂണിറ്റി വിമൻസ് കോളജ്, ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വളന്റിയർമാർക്കാണ് പരിശീലനം സംഘടിപ്പിച്ചത്. നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ ഓർഡിനേറ്റർ ബി. ഹരികുമാർ പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ്, യൂണിറ്റി വിമൻസ് കോളേജ് അസി. പ്രൊഫ. ഡോ. വി. ഹിക്മത്തുല്ല, അരിമ്പ്ര ജി.വി.എച്ച്.എസ് അധ്യാപിക പി.ടി. ഷഹീന, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ വിമുക്തി കോ ഓർഡിനേറ്റർ പി. മുഹമ്മദ് റാഫി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.പി. അബ്ദുറഹ്‌മാൻ ഹനീഫ്, കണ്ടന്റ് എഡിറ്റർ അബ്ദുൽ റസാഖ് മെഹബൂബ്, ഇൻഫർമേഷൻ അസിസ്റ്റന്റുമാരായ ടി.ശരണ്യ, ഇ. അതുല്യ, വിവേക് വേണുഗോപാലൻ, ടി.പി. രമ്യ, പി. നബീൽ റാഷിദ്, ജാസിം അഹമ്മദ്, മുജീബ് റഹ്‌മാൻ, സി. സൽമ, അരിമ്പ്ര ജി.വി.എച്ച്.എസ് വിദ്യാർത്ഥിനി പി. മെഹന, യൂണിറ്റി വിമൻസ് കോളേജ് വിദ്യാർത്ഥിനി ഫാത്തിമ തെസ്‌നി, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ വിദ്യാർത്ഥിനി ഷഹന സുമ തുടങ്ങിയവർ പങ്കെടുത്തു.