തിരൂർ ബ്ലോക്ക് പഞ്ചായത്ത്, തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും സഹകരണ ബാങ്ക് ഏഴ് ഏക്കറിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ നിർവഹിച്ചു. മേഖലയിലെ നെൽകർഷകർക്ക് സൗജന്യ നിരക്കിൽ കൊയ്ത്ത് യന്ത്രം ലഭ്യമാക്കുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി. പെരുന്തല്ലൂരിൽ നടന്ന പരിപാടിയിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി അധ്യക്ഷത വഹിച്ചു. തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി വേലായുധൻ യന്ത്രത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ ബിന്ദു പദ്ധതി വിശദീകരണം നടത്തി.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 27 ലക്ഷം രൂപ ചെലവിൽ കൊയ്ത്ത് യന്ത്രം വാങ്ങി തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്കിന് കൈമാറിയത്. ബാങ്ക് മുഖേന കർഷകർക്ക് സൗജന്യ നിരക്കിൽ കൊയ്ത്തുയന്ത്രം ലഭ്യമാക്കുകയാണ് ലക്ഷ്യം. തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കുമാരൻ, ഉഷ കാവീട്ടിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഹംസ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.പി ഷാജഹാൻ, വാർഡ് മെമ്പർ ടി.പി സറീന ഫൈസൽ, തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ. ശിവദാസൻ, ബാങ്ക് വൈസ് പ്രസിഡന്റ് സി. ഹരിദാസൻ, കെ.വി.ബഷീർ, തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ ഭരതൻ, കെ. മുഹമ്മദ് കുട്ടി, പി. ഇബ്രാഹിം കുട്ടി, വി.കെ റഫീഖ്, പി.വി സുരേഷ്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.