കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌കൂൾ, പ്ലസ് വൺ, കോളേജ്, ഹോസ്റ്റലുകളിലേക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള കായിക താരങ്ങൾക്ക് 2023-24 അധ്യായനവർഷത്തേക്കുള്ള സോണൽ സെലക്ഷൻ ജനുവരി 20, 21 തിയ്യതികളിൽ കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ്, ഈസ്റ്റ് ഹില്ലിൽ നടത്തും. സ്‌കൂൾ, പ്ലസ് വൺ ക്ലാസ്സുകളിലേക്ക് 20 നും കോളേജ്, അണ്ടർ 14 ഗേൾസ് ഫുട്ബോൾ അക്കാഡമികളിലേക്ക് 21 നും സെലക്ഷൻ നടക്കും. അത്ലറ്റിക്സ്, ഫുട്ബോൾ, വോളീബോൾ, ബാസ്‌ക്കറ്റ് ബോൾ (ജില്ലാതല സെലക്ഷൻ കിട്ടിയവർ) സ്വിമ്മിംഗ്, ബോക്സിംഗ്, ജൂഡോ, ഫെൻസിംഗ്, ആർച്ചറി, റസ്ലിംഗ്, തൈയ്കൊണ്ടോ, സൈക്ലിംഗ്, നെറ്റ്ബോൾ, ഹോക്കി, കബഡി, ഹാന്റ്ബോൾ, ഖൊ ഖൊ, വെയ്റ്റ് ലിഫ്റ്റിംഗ് (കോളേജ് മാത്രം) എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്.

സെലക്ഷനിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ www.spotsrcouncil.kerala.gov.in വെബ്സൈറ്റിലുള്ള ലിങ്ക് വഴി ഓൺലൈൻ റെജിസ്റ്റർ ചെയ്യണം. കൂടാതെ ജനന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ നൽകിയ സർട്ടിഫിക്കറ്റ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, അതാതു കായിക ഇനത്തിൽ മികവ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ്, ഈസ്റ്റ് ഹിൽ, കോഴിക്കോട് രാവിലെ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0483 2734701, 9496841575