തൃശൂർ പെരുമനം ഗ്രാമത്തിന്റെ വൈദിക കുലമായ കപ്ളിങ്ങാട്ട് മനയിൽ നിന്നും കണ്ടെടുത്ത വൈദിക വിജ്ഞാനത്തിന്റെ അപൂർവവും അമൂല്യവുമായ താളിയോലഗ്രന്ഥങ്ങൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സമർപ്പിച്ചു. ഗ്രന്ഥശേഖരം കപ്ളിങ്ങാട്ടു മനയിലെ മുതിർന്ന അംഗം ശാന്ത പത്മനാഭനിൽ നിന്നും മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഏറ്റുവാങ്ങി. സംസ്‌കാര പൈതൃക പഠന സ്‌കൂൾ ഡയറക്ടർ ഡോ. കെ എം.ഭരതൻ, ഡോ. ജി. സജിന എന്നിവർ സന്നിഹിതരായിരുന്നു.

ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കാലപ്പഴക്കമുള്ള വൈദിക വിജ്ഞാനത്തിന്റെ അപൂർവമായ സഞ്ചയമാണ് ഈ താളിയോലകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ സ്മാർത്തവിചാരം, വൈദിക ക്രിയകൾ, അനുഷ്ഠാനക്രമങ്ങൾ, യാഗം, അതിരാത്രം മുതലായ കർമ്മങ്ങളെ വിവരിക്കുന്നുണ്ട്. ആയിരത്തോളം വർഷം പഴക്കമുള്ളതാണ് കപ്ളിങ്ങാട് വൈദികന്മാരുടെ യജുർവേദ പാരമ്പര്യം. കോട്ടയ്ക്കൽ ആയുർവേദ കോളേജിലെ സംഹിതാ സിദ്ധാന്ത വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. കിരാതമൂർത്തിയാണ് അറിയാതെ കിടന്നിരുന്ന ഈ താളിയോലഗ്രന്ഥങ്ങൾ കണ്ടെത്തിയത്.
ഡിജിറ്റലൈസ് ചെയ്ത് ഈ വിജ്ഞാനം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ മലയാള സർവകലാശാലക്ക് സാധിക്കുമെന്നതോടൊപ്പം സർവകലാശാലയുടെ താളിയോല പഠനത്തിന് മുതൽക്കൂട്ടായി തീരുകയും ചെയ്യും. വിദേശ സർവകലാശാലകളിൽ നടക്കുന്ന വൈദിക പഠനകേന്ദ്രങ്ങ