ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. തിരുവനന്തപുരം, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. 20 മുതല്‍ ഷെഡ്യൂള്‍ സര്‍വീസുകളും നടത്തും. ഷെഡ്യൂള്‍ സര്‍വീസുകളുടെ സമയം, സ്ഥലം: രാവിലെ 7 മണി, 7.30 തിരുവനന്തപുരം, ഒമ്പത് മണി എരുമേലി, ഉച്ചയ്ക്ക് 2.30 തിരുവനന്തപുരം, വൈകീട്ട് 5.30-എരുമേലി, വൈകിട്ട് 6.45 പത്തനംതിട്ട.