തിരുവനന്തപുരം ഗവണ്മെന്റ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2022-23 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്സിലേക്ക് പട്ടിക വർഗ (എസ്.ടി) വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർഥികൾ ജനുവരി 23ന് രാവിലെ 10.30ന് അസൽ രേഖകളുമായി കോളജിൽ ഹാജരാകണം. യോഗ്യരായ എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ അഭാവത്തിൽ എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ പരിഗണിക്കും. അപേക്ഷാ ഫോമിന്റെ വില 55 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0471 2323964/9447345825