ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അനുവദിക്കുന്ന ഡ്രഗ് ലൈസൻസ് നേടാതെ ആയൂർവേദ, സിദ്ധ, യൂനാനി ഔഷധങ്ങളും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നിർമിച്ച് വിൽപ്പന നടത്തുന്നത് ഇന്ത്യയിലെവിടെയും ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമപ്രകാരം ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നും ഉൽപ്പന്നങ്ങൾ ഡ്രഗ് ലൈസൻസ് നേടാതെ വിൽപ്പനയ്ക്കായി നിർമ്മിക്കുന്നവർക്കും, ലൈസൻസില്ലാതെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.