കുമളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഡോര്‍മെട്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. 5,60,000 രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ഡോര്‍മെട്രിയുടെ 2,80,000 രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പൂര്‍ത്തിയാക്കിയത്.

അട്ടപ്പള്ളത്ത് റോസ് പാര്‍ക്കിന്റെ സമീപത്താണ് 6 ബെഡുകളും അത്യാധുനിക സൗകര്യങ്ങളോടും കൂടി നിര്‍മിച്ച ഡോര്‍മെറ്ററി. ഡോര്‍മെറ്ററി പ്രവര്‍ത്തനം ആരംഭിച്ചതായും അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. എം. സിദ്ദിഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നോളീ ജോസഫ്, സണ്‍സി മാത്യു, ഡെയ്‌സി സെബാസ്റ്റ്യന്‍, ജയമോള്‍ മനോജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.