കാര്‍ഷിക വികസന കര്‍ഷകഷേമ വകുപ്പ് നടപ്പാക്കുന്ന ”ഫാം പ്ലാന്‍ അടിസ്ഥാന വികസന സമീപനം” എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പശാല ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക്തല പരിപാടി ട്രൈസം ഹാളില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു അധ്യക്ഷത വഹിച്ചു. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വി.ആര്‍ അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി മുഖ്യ പ്രഭാഷണം നടത്തി. ഫാം പ്ലാന്‍ എന്ന വിഷയത്തില്‍ റിട്ടയേര്‍ഡ് വയനാട് കൃഷി ജോയിന്റ് ഡയറക്ടര്‍ പി. വിക്രമന്‍ ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി വിജോള്‍, പി. കല്യാണി, അംഗങ്ങളായ പി. ചന്ദ്രന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, പി.കെ അമീന്‍, ബി.എം വിമല, രമ്യാ താരേഷ്, സല്‍മ മോയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആര്‍.എ.ആര്‍.എസ് അസിസ്റ്റന്റ് പ്രൊഫസര്‍ ടി. മൃതുല്‍, കൃഷി ഓഫീസര്‍മാര്‍, മാനന്തവാടി ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നിന്നും തിരഞ്ഞെടുത്ത ഫാം പ്ലാന്‍ പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.