ഗതാഗതം നിരോധിച്ചു

ബാലുശ്ശേരി -കുറുമ്പൊയിൽ വയലട തലയാട് റോഡിൽ കി.മി 6/850 ൽ കുറുമ്പൊയിൽ അങ്ങാടിയിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ജനുവരി 19 മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കോഴ്‌സുകൾ ആരംഭിക്കുന്നു

ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ  ജനുവരിയിൽ പിജിഡിസിഎ, ഡാറ്റാ എൻട്രി ടെക്നിക്ക്സ് ആൻഡ് ഓട്ടോമേഷൻ, ഡിസിഎ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലെ ചെയിൻ മാനേജ്മെന്റ്, പോസ്റ്റ് ഗ്രാഡ്വുവേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ  എന്നീ കോഴ്സുകൾ ആരംഭിക്കും. അപേക്ഷ ഫോറം  www.ihrd.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസായ 150/(ജനറൽ), 100/രൂപ (എസ് സി /എസ്ടി)  ഡിഡി  സഹിതം ജനുവരി 23 ന് വൈകുന്നേരം 4 മണിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547005029 , 9495069307 ,9447711279 ,04923241766

അഭിമുഖം നടത്തുന്നു

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രത്തിലേക്ക് ഫാഷൻ ടെക്നോളജി സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്‌തികയിലേക്ക് താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.  ജനുവരി 20 ന് രാവിലെ 10.30 ന് മാഹി സെമിത്തേരി റോഡിൽ എസ്പി ഓഫീസിന് സമീപമുളള  സർവ്വകലാശാല കേന്ദ്രത്തിലാണ് അഭിമുഖം. ഫാഷൻ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 32,800 രൂപ. കൂടുതൽ  വിവരങ്ങൾക്ക് www.pondiuni.edu.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് :0490 2332622

അപേക്ഷ ക്ഷണിച്ചു

നാഷണൽ എംപ്ളോയ്മെന്റ് വകുപ്പിന് കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ് സി എസ് ടി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പട്ടികജാതി ഗോത്ര വർഗ്ഗ വിഭാഗക്കാർക്കായുളള പി എസ് സി  സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 27. അഡ്രസ്സ്,യോഗ്യത,പേര്,പ്രായം,,ജാതി, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ, എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0495- 2376179

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് III എൻ സി എ എസ്‌ സി (കാറ്റഗറി നമ്പർ 133/2022 ) തസ്തികയിലേക്ക് 28 /11 /2022 ന് നിലവിൽ വന്ന റാങ്ക് പട്ടികയിലെ മുഴുവന് ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തു കഴിഞ്ഞതിനാൽ പ്രസ്തുത റാങ്ക് പട്ടിക 15.12.2022 തിയ്യതിയിൽ റദ്ദാക്കിയാതായി ജില്ലാ ഓഫീസർ അറിയിച്ചു.

അഭിമുഖം നടത്തുന്നു

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ് പഠന വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങളിൽ 2022- 23 അധ്യയനവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 30 ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾക്ക് യു ജി സി, കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495 2383220. വെബ്സൈറ്റ്, http://geckkd.ac.ഇൻ

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപ്പാദകരിൽ നിന്ന് ഗുണമേൻമയുളള എല്ലാവിധ കളിമൺ പാത്രങ്ങളും ഉല്പന്നങ്ങളും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അംഗീകരിക്കുന്ന ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തി/സ്ഥാപനം ക്വട്ടേഷൻ അംഗീകരിക്കുന്ന തിയ്യതി മുതൽ 6 മാസത്തേക്ക് കളിമൺ ഉൽപ്പന്നങ്ങൾ  ക്വാട്ട് ചെയ്ത നിരക്കിൽ സപ്ലൈ ചെയ്യുവാൻ ബാധ്യസ്ഥമായിരിക്കും. ക്വട്ടേഷൻ നൽകേണ്ട അവസാന തിയ്യതി ജനുവരി 25 വൈകുന്നേരം 5 മണി. വിവരങ്ങൾക്ക് കോർപ്പറേഷന്റെ രജിസ്‌ട്രേഡ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ :0471 2727010. വെബ്‌സൈറ്റ്  www.keralapottery.org

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് പന്തലായനി അഡീഷണൽ ഐസിഡിഎസ് അങ്കണവാടി കണ്ടിൻജൻസി (അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസ് )സാധനങ്ങൾ അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. സാധനങ്ങൾ വാങ്ങുന്നത് അങ്കണവാടി ഒന്നിന് 2000/ രൂപ നിരക്കിൽ. സപ്ലൈ ഓർഡർ ലഭിച്ച് 15 ദിവസത്തിനകം സെക്ടർ ഹെഡ് ക്വർട്ടർ അങ്കണവാടികളിലേക്ക് സാധനങ്ങൾ ഇറക്കേണ്ടതാണ്. അടങ്കൽ തുക ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപ.
ടെണ്ടർ ഫോമിന്റെ വില അടങ്കൽ തുകയുടെ 02 ശതമാനം (18% ജി എസ് ടി). ടെണ്ടർ വിതരണം ചെയ്യുന്ന തിയ്യതി ജനുവരി 27 ന് ഉച്ചയ്ക്ക് 12 മണി. അന്നേദിവസം1.30ന് ടെണ്ടർ സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ടെണ്ടർ തുറക്കും. ടെണ്ടർ അയക്കേണ്ട വിലാസം ശിശുവികസന പദ്ധതി ഓഫീസർ, പന്തലായനി അഡീഷണൽ ഐസിഡിഎസ്, കൊയിലാണ്ടി പി ഒ. കൂടുതൽ വിവരങ്ങൾക്ക്: 815780775

കോഴിക്കോട് റൂറൽ ശിശു വികസന ഓഫീസിലേക്ക് 2022 -23 വർഷത്തെ അങ്കണവാടി കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 180 അങ്കണവാടികൾക്കാണ് കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ സാധനങ്ങൾ അങ്കണവാടികളിൽ എത്തിക്കുന്നതിനുള്ള തുകയാണ് ടെണ്ടറിൽ രേഖപ്പെടുത്തേണ്ടത്. അങ്കണവാടി കണ്ടിൻജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ ഓഫീസിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റെ വില 800+ജിഎസ്ടി. ടെണ്ടർ ഫോറത്തിന്റെ വില്പന ജനുവരി 20 ന് ആരംഭിക്കും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 21 ഉച്ചയ്ക്ക് രണ്ടു മണി. അന്നേദിവസം 3.30 ന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :0495 2966305