മുക്കം നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്ക്കോളർഷിപ്പ് തുക വിതരണം ചെയ്തു. 2022 – 23 സാമ്പത്തിക വർഷം ബിരുദ, ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന 147 കുട്ടികൾക്കാണ് തുക വിതരണം ചെയ്തത്. 62 ആൺകുട്ടികളും 85 പെൺകുട്ടികളും സ്ക്കോളർഷിപ്പിന് അർഹരായി. മൊത്തം 33.65ലക്ഷം രൂപയാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം 178 കുട്ടികൾക്ക് 32.25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു.

സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ. സത്യനാരായണൻ സ്വാഗതവും നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീല നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.