കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി കൃഷിഭവനിലേക്ക് അനുവദിച്ച പച്ചക്കറി തൈകൾ വിതരണം ചെയ്തു. പദ്ധതി പ്രകാരം പയര്‍, വെണ്ട, പച്ചമുളക്, തക്കാളി, വഴുതന തൈകളാണ് വിതരണം ചെയ്യുന്നത്. കൃഷിഭവൻ പരിസരത്ത് നടന്ന പച്ചക്കറി തൈ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു.

ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജോസ് തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി.എസ് രവീന്ദ്രന്‍, ഭരണ സമിതി അംഗങ്ങളായ ജെറീന റോയ്, സുരേഷ് ബാബു, കൃഷി ഒഫീസര്‍ മുഹമ്മദ് പി.എം, തുടങ്ങിയവര്‍ പങ്കെടുത്തു.